Date
HerBliss

herbliss    

ഇടുക്കി ജില്ലയിലെ വനിതാ-ശിശുക്ഷേമ വകുപ്പ്, അൽ അസ്ഹർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ HER BLISS വനിതാ സെല്ലുമായി സഹകരിച്ച് സ്ത്രീധന വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി HER BLISS വനിതാ സെൽ, അൽ അസ്ഹർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 15-ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഫ്ലാഷ്‌മോബും “പെൺസ്വപ്നത്തിന്റെ വിലാപം” എന്ന നാടകവും അവതരിപ്പിച്ചു.

സ്ത്രീധന സമ്പ്രദായത്തിന്റെ ദോഷഫലങ്ങൾ സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ഈ അനാചാരത്തെ നിഷേധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശക്തമായ ബോധവത്കരണ സന്ദേശം സമൂഹത്തിന് നൽകുകയും ചെയ്യുന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.